ചെങ്ങന്നൂർ. പുലിയൂരിലെ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ശിശുദിന റാലിയും സമ്മേളനവും വർണ്ണാഭമായി നടന്നു.......
ഇടയാറൻമുള : എ എം എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജി എൽ പി എസ് മാലക്കരയിലെ മുഴുവൻ കുട്ടികൾക്കും സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് ശിശുദിനം ആഘോഷിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ മാതൃഭാഷ വാരാചരണം സമാപിച്ചു. കൊഴുവല്ലൂർ ശാലേം യു പി സ്കൂളിൽ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ......
വെൺമണി: കറ്റാനത്ത് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച വെൺമണി,കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ , മോൻസി മാത്യുവിൻ്റെ ഭാര്യ ടിൻസി പി തോമസിൻ്റെ (37 ) സംസ്കാരം വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാവേലിക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. ......
പുത്തൻകാവ് : രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻസിസി കേഡറ്റുകൾ . ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തി
രുന്നു.
ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ മരണത്തിനിടയാക്കിയ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയ അപലപിച്ച് എൻസിസി കേഡറ്റുകൾ മെഴുകുതിരികൾ കത്തിച്ച് മൗനം ആചരിച്ചു. ......
ചെങ്ങന്നൂർ: വാഹനത്തിലെ സ്ഥിരം യാത്രക്കാർ ഒത്തു ചേർന്ന് കൂട്ടായ്മ രൂപീകരിച്ചുപ്പോൾ അത് വിനോദ യാത്രയുടെ നവ്യാനുഭവങ്ങൾക്ക് വഴി മാറി. ഭരണിക്കാവിൽ നിന്ന് ചെങ്ങന്നൂരേക്കും , കോഴഞ്ചേരിക്കും, പത്തനംതിട്ടയ്ക്കും സർവീസ് നടത്തുന്ന എസ് എസ് ടാവൽസിൻ്റെ 3 ബസിലെ എഴുപതോളം സ്ഥിരം യാത്രക്കാരാണ് കോവിഡിന് ശേഷം ഒത്തു ചേർന്ന് കൂട്ടായ്മ രൂപീകരിച്ചത്. ......
ചെങ്ങന്നൂർ: പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതാണെന്ന്
കെ. എസ്.എസ്.പി.എ ആലപ്പുഴ ജില്ലാ സെക്രട്ടറി എ. ......